തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പീക്ക് സമയങ്ങളിൽ ജനങ്ങൾ പരമാവധി വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി ബോർഡിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാവരും വൈദ്യുതി നിയന്ത്രിച്ചാൽ നല്ലത്. അല്ലാത്തപക്ഷം ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരും. രാത്രിയിൽ നാല് ലൈറ്റുകളിൽ ഒന്ന് ഓഫാക്കിയാൽ വൈദ്യുതി ലാഭിക്കാം. സ്വയം വൈദ്യുതി നിയന്ത്രിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.” കൃഷ്ണൻകുട്ടി പറഞ്ഞു.