മസ്കത്ത് : വരും മണിക്കൂറുകളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, നോർത്ത് ബാത്തിന, ബുറൈമി, ദാഹിറ, സൗത്ത് ബാത്തിന, ദാഖിലിയ, മസ്കറ്റ്, സൗത്ത് ശർഖിയ, നോർത്ത് ശർഖിയ, അൽ വുസ്ത, ദോഫർ ഗവർണറേറ്റുകളിലാണ് ശക്തമായ മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത.
വിവിധ സ്ഥലങ്ങളിൽ 30 മില്ലീമീറ്റർ മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭ്യമായേക്കും. ഇടിമിന്നലുള്ള സമയത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു. ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരും.