തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനഃക്രമീകരിക്കും. സംസ്ഥാനതലത്തിൽ സീറ്റുകൾക്ക് കുറവില്ല. എന്നാൽ ജില്ലാ, താലൂക്ക് തലങ്ങളിൽ നോക്കുമ്പോൾ സീറ്റുകളുടെ എണ്ണം കുറവാണ്. ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകൾ പുനഃക്രമീകരിക്കും.
അപേക്ഷിച്ചാൽ സീറ്റ് നൽകണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് മുടങ്ങിയ ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഇത്തവണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.