കൊച്ചി: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് അന്തരിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. രാവിലെ എട്ടിന് കൊച്ചിയിലെ വസതിയിൽ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം മൃതദേഹം ഹൈക്കോടതി സെൻട്രൽ പോർട്ടിക്കോയിൽ പൊതുദർശനത്തിന് വെച്ചു. ഇതാദ്യമായാണ് കോടതി പരിസരം ഇത്തരമൊരു അനുമോദനത്തിന് കളമൊരുക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ഹൈക്കോടതിയിൽ പൊതുദർശനത്തിന് ശേഷമാണ് കുടുംബാംഗങ്ങൾ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറിയതിന്റെ രേഖകൾ സൂപ്രണ്ട് ഗണേഷ് മോഹന് നൽകിയത്.