കൊല്ലം: കായംകുളം നഗരസഭയിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ദിവസം ബജറ്റിനോട് അനുബന്ധിച്ച് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മുനിസിപ്പൽ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ മീൻകറിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടർന്ന് നഗരസഭയിലെ പകുതിയിലധികം ജീവനക്കാരും എത്താതെ അവധിയിൽ പോയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.