വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ. കെ.പി.സി.സി അധ്യക്ഷന് യോജിച്ച രീതിയിലാണ് വി.ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊക്കെ നോക്കിനിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ അക്രമം നടത്തിയവർ ഉപദേശിക്കേണ്ടതില്ലെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു ജയരാജന്റെ പ്രതികരണം.
വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്നും ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. വനിതാ എം.എൽ.എമാരെ പ്രതിപക്ഷം കയ്യേറ്റം ചെയ്തു. അവരെ ആക്ഷേപിച്ചു. നിയമസഭയിൽ ഞങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ ചെയ്തതിനെതിരെ കേസെടുത്തോ എന്നും ഇ പി ചോദിച്ചു.