അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നർമ്മ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും.
സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ അച്ഛനോടൊപ്പം നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
എറണാകുളത്തും ഗോവയിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. സേതു മണ്ണാർടാണ് ചിത്രം നിർമ്മിക്കുന്നത്. അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.