തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണ വില. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 44,000 കടന്നു. 44,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1,800 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 150 രൂപയാണ് ഇന്ന് വർധിച്ചത്. 5,530 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 145 രൂപ ഉയർന്നു. 4,600 രൂപയാണ് വിപണി വില.
സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. വെള്ളി വില ഒരു രൂപ ഉയർന്ന് 74 രൂപയിലെത്തി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.