മസ്കത്ത്: ഒമാനിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.
കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അഭ്യർത്ഥിച്ചു.