കൊച്ചി: കലൂരിലെ കോർപ്പറേഷൻ അറവുശാലയിലെ മാലിന്യ നിർമാർജനം നിലച്ചു. അറവുശാലയ്ക്ക് പിന്നിൽ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തു കാണാതിരിക്കാൻ പടുത കൊണ്ട് മൂടിയിട്ടുണ്ട്. ചുറ്റും ബ്ലീച്ചിംഗ് പൗഡർ ഇട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് ഇതുവരെ ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്തതാണ് മാലിന്യം കെട്ടികിടക്കാൻ കാരണമായത്.