കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തുവെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്സ്പ്രസിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്. തൃശൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.
നേരത്തെ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായിരുന്നു. ജനുവരി 14ന് സെക്കൻഡ് ക്ലാസ് ടിക്കറ്റുമായി നാഗർകോവിലിലേക്ക് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത അർജുനെ ടിടിഇ ചോദ്യം ചെയ്യുകയും, തുടർന്ന് ആയങ്കി ടിടിഇയെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്യുകയായിരുന്നു.