ചാവക്കാട്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ പിടിയിൽ. ഗൈനക്കോളജി വിഭാഗത്തിലെ ഡോ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ വിഭാഗത്തിലെ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് സ്വദേശിനിയായ യുവതിയാണ് ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെട്ടെന്ന് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് വിജിലൻസ് നല്കിയ പണം രോഗി ഡോക്ടർക്ക് നല്കി. താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് പണം കൈമാറിയത്. ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
രണ്ട് ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ.പ്രദീപ് 3,000 രൂപയും ഡോ.വീണ 2,000 രൂപയുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.