റിയാദ്: സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിൽ താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള വിദേശികൾക്ക് താമസ വിസയിലേക്ക് പരിവർത്തനം ചെയ്യാം. രക്ഷിതാക്കൾക്ക് സൗദി റെസിഡൻസി വിസ ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. എന്നിരുന്നാലും, 18 വയസ്സിന് മുകളിലുള്ളവരുടെ വിസ റെസിഡൻസ്, എംപ്ലോയ്മെന്റ് വിസകളാക്കി മാറ്റാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ, മാതാപിതാക്കളുടെ ഇഖാമ, വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ വിസ മാറ്റുന്നതിനുള്ള അപേക്ഷ (ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയത്), 2000 റിയാൽ ഫീസ് എന്നിവ സഹിതം ജനറൽ റെസിഡൻസി ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ വിസയിൽ മാറ്റം വരുത്താം.