കൊല്ലം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തിൽ അഭിജിത്ത് (19), പുനലൂർ പോട്ടൂര്‍ ‘വിഘ്നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍ ശിഖ (20) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ എം.സി. റോഡിൽ ചടയമംഗലത്തിനടുത്ത് കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കിളിമാനൂർ വിദ്യാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥിനിയാണ് ശിഖ. അഭിജിത്ത് പത്തനംതിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയും.