കണ്ണൂര്: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. അറസ്റ്റിന് പിന്നിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയ്ക്കായി തിരച്ചിൽ നടത്തുകയാണ്.
പി ജയരാജനെ പുകഴ്ത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പായ പിജെ ആർമിയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പിജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇവർ രാത്രികാലങ്ങളിൽ സ്വർണക്കടത്ത് ക്വട്ടേഷനുകളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും ഏർപ്പെടുകയാണെന്ന് ഒരു വർഷം മുമ്പ് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഘം സോഷ്യൽ മീഡിയയിൽ സി.പി.എം പ്രചാരകരായി തുടരുകയായിരുന്നു.