ജിദ്ദ: തുർക്കിക്കും സിറിയയ്ക്കും സൗദി അറേബ്യ 400 കോടി രൂപയുടെ അധിക സഹായം പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സ്പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളുടെ പിരിവിലൂടെ സമാഹരിച്ച 1000 കോടിയിലധികം രൂപയ്ക്ക് പുറമെയാണിത്. മൊത്തം 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി അറേബ്യ പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലും വീട് നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന് 75 ദശലക്ഷം റിയാലാണ് ചെലവാകുക.