കുവൈത്ത് സിറ്റി: കുവൈറ്റിൽ റമദാൻ മാസം മാർച്ച് 23ന് ആരംഭിക്കുമെന്ന് ഈദ് ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു.
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച്, മാർച്ച് 23 വ്യാഴാഴ്ച റമദാൻ മാസം ആരംഭിക്കുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.