ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കൊറോണ വൈറസിനെതിരെ പോരാടുന്ന സഖ്യത്തിന് അടുത്ത 12 മാസത്തിനുള്ളിൽ പരിശോധനകളും, ചികിത്സകളും, വാക്സിനുകളും വികസിപ്പിക്കാൻ 31.3 ബില്യൺ ഡോളർ ആവശ്യമാണ് എന്ന് ലോകാരോഗ്യ അറിയിച്ചു.
ഇതുവരെ 3.4 ബില്യൺ ഡോളർ സംഭാവന ലഭിച്ചിട്ടുണ്ട്, ഇനി വേണ്ടത് 27.9 ബില്യൺ ഡോളറാണ്, അതിൽ 13.7 ബില്യൺ ഡോളർ അടിയന്തിരമായി ആവശ്യമാണ്.
2021-ന്റെ പകുതിയോടെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് 245 ദശലക്ഷം ചികിത്സാ കോഴ്സുകളും, 500 ദശലക്ഷം ടെസ്റ്റുകളും വിതരണം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ പറഞ്ഞു.