തിരുവനന്തപുരം: ശ്രീകാര്യത്ത് സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. അമ്പാടിനഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കം രൂക്ഷമായതോടെ സുഹൃത്തുക്കൾ വടിയും കല്ലും ഉപയോഗിച്ച് സാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ അനീഷ് ഉൾപ്പെടെ രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.