കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവം ഇന്ന് കൊടിയിറങ്ങുമ്പോൾ, സ്വർണ്ണ കപ്പിന്റെ ഉടമ ആരായിരിക്കും? ആതിഥേയരായ കോഴിക്കോടാകുമോ അതോ അതിഥികൾ അത് കൊണ്ടുപോകുമോ? എല്ലാവരും ആവേശത്തിലാണ്. അഞ്ച് ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ അവസാന ദിവസത്തെ ഫലങ്ങൾ അറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്. കോഴിക്കോട് നിന്ന് എവിടെയും കപ്പ് പോകില്ലെന്ന് പറയുന്നവരുണ്ട്. പക്ഷേ, ഇത്തവണ അത് കണ്ണുരിലേക്കാണെന്ന് പറയുന്നവരുമുണ്ട്. ഏതായാലും പോയിന്റ് പട്ടികയിൽ കോഴിക്കോടാണ് ഒന്നാമത്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. ഇനി 11 ഇനങ്ങൾ കൂടി ശേഷിക്കെ കിരീടപ്പോരാട്ടം കടുപ്പമേറിയതാകുകയാണ്.
കോഴിക്കോടിന് 891 പോയിന്റാണുള്ളത്. കണ്ണൂരിന് 883 പോയിന്റുണ്ട്. 872 പോയിന്റാണ് പാലക്കാടിനുള്ളത്. നാടോടിനൃത്തം, പരിചമുട്ട്, കേരളനടനം, വഞ്ചിപ്പാട്ട് എന്നിവ ഇന്ന് അരങ്ങിലെത്തും. ഇന്നലെ വരെ കണ്ണൂരിനായിരുന്നു ആധിപത്യം. കഴിഞ്ഞ തവണ 2 പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോടിന് കപ്പ് നഷ്ടമായത്. കോഴിക്കോട് മിക്ക ഇനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
തുടക്കം മുതൽ മുന്നേറ്റം തുടർന്ന കണ്ണൂരിന് നാലാം ദിനം കാലിടറി. നാടകം, തിരുവാതിര, സംഘനൃത്തം എന്നിവയുൾപ്പെടെയുള്ള മത്സരങ്ങളുടെ ഫലമാണ് കോഴിക്കോടിന്റെ ഉയർച്ചയ്ക്ക് ആക്കം കൂട്ടിയത്. കോഴിക്കോടും കണ്ണൂരും കിരീടത്തിനായുള്ള വാശിയേറിയ പോരാട്ടത്തിലാണ്.