മനാമ: സിത്ര റിയൽ ഫൈറ്റേഴ്സ് 12 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ വിന്നേഴ്സ് കപ്പ് 2022 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ,
യു. പി. വാരിയേഴ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തികൊണ്ട് ഖമ്മിസ് റെഡ് ലയൺസ് ചാമ്പ്യന്മാരായി.
ലയൺസിനു വേണ്ടി ബൗളിങ്ങിൽ 4 വിക്കറ്റ് നേടി സോണി മികച്ച പ്രകടനം നടത്തിയപ്പോൾ ബാറ്റിംഗിൽ അർദ്ധ ശധകം നേടി സരവൺ തിളങ്ങി.
വിജയികളായ ലയൺസിനു വേണ്ടി ക്യാപ്റ്റൻ സിറിലും സജാദും ചേർന്ന് ചാമ്പ്യൻസ് ട്രോഫിയും ക്യാഷ് പ്രൈസും ഫൈറ്റേഴ്സ് കോർഡിനേറ്റർസ് മുരളിയിൽ നിന്നും സുമേഷിൽ നിന്നും ഏറ്റുവാങ്ങി.
Score :
Up warriors-105/10(14.3 over)
Red lions -107/5 (13 over)