ലഖ്നൗ: ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും സെമിയിലെത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ പ്രവചനം നടത്തുന്നതില്‍ അര്‍ത്ഥമുള്ളൂവെന്നും കപില്‍ പറഞ്ഞു.
“ടി20 ക്രിക്കറ്റില്‍ ഒരു മത്സരം ജയിക്കുന്ന ടീം അടുത്ത മത്സരം തോല്‍ക്കാം. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണ്. ഇന്ത്യ സെമിയിലെത്തുമോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇന്ത്യ സെമിയിലെത്തുന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.” അദ്ദേഹം പറഞ്ഞു. ഇന്ത്യ സെമിയിലെത്താന്‍ വെറും 30 ശതമാനം സാധ്യത മാത്രമെ താന്‍ കാണുന്നുള്ളൂവെന്നും ലഖ്നൗവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കടുക്കവെ കപില്‍ ദേവ് പറഞ്ഞു