മനാമ: കെഎംസിസി ബഹ്റെെനെ ഇന്നിന്റെ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവന്ന നേതാക്കളിൽ ഒരാളായിരുന്നു ഒ.വി അബ്ദുള്ള ഹാജി എന്ന് കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒ വി അബ്ദുള്ള ഹാജി അനുസ്മരണ സംഗമത്തിലേ പ്രാസംഗികർ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ ഒ വി യെ പോലെയുള്ള നേതാക്കന്മാർ ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെയാണ് കെഎംസിസിയെ സംഘടിപ്പിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെഎംസിസി ഉപാധ്യക്ഷൻ ഷംസുദ്ദീൻ വെള്ളികുളങ്ങര ചൂണ്ടിക്കാട്ടി. ഒ വി യെ പോലെയുള്ളപഴയകാല നേതാക്കന്മാർ നടത്തിയ നിസ്തുല്യമായ സേവന പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ലെന്ന് ശംസുദ്ധീൻ പറഞ്ഞു. കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ഒ കെ കാസിം സംഗമം ഉദ്ഘാടനം ചെയ്തു.
എം എസ് എഫ്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് എന്നിവയുടെ പ്രവർത്തനങ്ങളിൽ നിസ്തുല്യമായ സേവനങ്ങൾ ചെയ്ത ഒ വി അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ മാജിദും പിതാവിന്റെ പിന്നാലെ കഴിഞ്ഞദിവസം ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. രണ്ടുപേർക്കും വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് അസ്ലം ഹുദവി നേതൃത്വം നൽകി.
കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ, ഈസ്റ്റ് റഫ ഏരിയ പ്രസിഡന്റ് റഫീഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ മാരായമംഗലം, ബഷീർ പുല്ലറോട്ട് എന്നിവർ അനുസ്മരിച്ചു.
കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സി എച് അനുസ്മരണപരിപാടികൾ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി വിശദീകരിച്ചു.
സംസ്ഥാന നേതാക്കളായ റസാഖ് മൂഴിക്കൽ, ഷാഫി പാറക്കട്ട, ശരീഫ് വില്യപള്ളി, ഷാജഹാൻ പരപ്പൻപൊയിൽ, എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, ഹമീദ് അയനിക്കാട്, മുഹമ്മദ് ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ സ്വാഗതവും, ട്രഷറർ സുഹൈൽ മേലടി നന്ദിയും പറഞ്ഞു.