തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ജീവചരിത്രതെയും ; കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും കുറിച്ചുള്ള മുന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ നാഷണൽ ക്ലബ്ബിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
സി.ആർ.പ്രഫുൽകൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ, സ്വഛ് ഭാരത് പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കോളനികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പരിപാടികളും യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, കരമന പ്രവീൺ, കിരൺ, നെടുമങ്ങാട് വിന്ജിത്, അഭിജിത്, രാമേശ്വരം ഹരി, അനന്തു വിജയ്, ആശാനാഥ്, കവിതാസുഭാഷ്, മണിനാട് സജി, ചൂണ്ടിക്കൽ ഹരി തുടങ്ങിയവർ പങ്കെടുത്തു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു


