കണ്ണൂർ: റബ്ബർ വില 300 രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ ആശങ്ക കുടിയേറ്റ ജനത പരിഹരിച്ചുതരും.
ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു സമരവും സമരമല്ലെന്ന യാഥാർത്ഥ്യം കർഷകർ തിരിച്ചറിയണമെന്നും, അതിജീവിക്കണമെങ്കിൽ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തലശ്ശേരി അതിരൂപതയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം.