മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത് മാതൃകയായി.
കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാനുമായി മകളുടെ ആഗ്രഹം പങ്കുവെച്ച അച്ഛൻ സച്ചിൻദേവ് താരാനാഥ് ഇല്ലത്ത്, അമ്മ കാത്തു സച്ചിൻദേവ് എന്നിവർ മകളോടൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി മുറിച്ചെടുത്ത തലമുടി കൈമാറുകയായിരുന്നു.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് ജനറൽ സെക്രട്ടറി കെ. ടി. സലീമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.