തിരുവനന്തപുരം: സിസ തോമസിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അതേസമയം, സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം അംഗീകരിച്ചില്ല.
സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല താൽക്കാലികമായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും.