മസ്കത്ത് : മസ്കറ്റ് മുനിസിപ്പാലിറ്റി തലസ്ഥാനത്തെ വിവിധ റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
റമദാനിന്റെ ഭാഗമായി ബൗഷർ വിലായത്തിലെ 45 ഓളം കടകളിലും റെസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.