മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ ആദ്യ 10 വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 25 വരെ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 150,000 ബഹ്റൈൻ ദിനാറിന്റെ സമ്മാന പദ്ധതികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് 1,500 ദിനാർ വീതം മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ചു ദീനാറിന്റെ പർച്ചേസ് നടത്തുന്നവർക്കാണ് സമ്മാനക്കൂപ്പൺ ലഭിക്കുക. ഇതിൽനിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ വൗച്ചറുകൾ നൽകും. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, സ്കൂൾ സ്റ്റേഷനറി, മരുന്നുകൾ, സിനിമ ടിക്കറ്റ്, കിഡ്സ് എന്റർടെയ്ൻമെന്റ് ഏരിയ ടിക്കറ്റ് അടക്കം ലുലുവിൽ നിന്ന് ലഭിക്കും.
ഇൻസമാം, മുഅത്ത് അൽസഖ, ഹുസൈൻ അബ്ദുല്ല, സുമയ ഹുസൈൻ, ഇസ്മായിൽ ചെറിയ, സെബാസ്റ്റ്യൻ എഡ്വേർഡ്, അദ്നാൻ അൽ അൽസാഖ. കാമിൽ, സുനൽ നാഥ്, സഫിയ അഹ്ദുൽ, ബിബു ചാക്കോ എന്നിവരാണ് ഡാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ നറുക്കെടുപ്പിലെ 10 ഭാഗ്യശാലികൾ.
10 വിജയികൾ വീതമുള്ള 5 നറുക്കെടുപ്പുകളും 50 വിജയികളുമായി മെഗാ നറുക്കെടുപ്പും നടക്കും. അടുത്ത നറുക്കെടുപ്പ് മാർച്ച് 29-ന് ലുലു ഹൈപ്പർമാർക്കറ്റ് റിഫയിൽ നടക്കും.