തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിഘാതമാണ് ഇത്തരം അക്രമങ്ങൾ. അക്രമികളെ അറസ്റ്റു ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച ഡിജിപിയെ കാണുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേഷിന്റെ വിശദീകരണം.
Trending
- പെരുമഴയിൽ മുങ്ങി തൃശൂർ; വീടുകളില്‍ വെള്ളം കയറി; 3 ജില്ലകളിൽ റെഡ് അലർട്ട്
- മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം
- ബോംബ് ഭീഷണി: ചെന്നൈ–മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
- “ഒരു കെട്ടു കഥയിലൂടെ“ ചിത്രീകരണം 3ന് കോന്നിയിൽ തുടങ്ങും
- ‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍
- ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് അശ്ലീല കമന്റ്; ഭീഷണിപ്പെടുത്തി പണം തട്ടി, യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
- ഇറാനിലെ അവയവ കച്ചവടം; ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍
- വരുന്ന മൂന്നു ദിവസം സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ മഴ കനക്കും, ജാഗ്രതാനിർദേശം