മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് – 2023 ൻറെ ഗ്രാൻഡ് ഫിനാലെ 18 ഓഗസ്റ്റ് 2023 വെള്ളി വൈകുന്നേരം 7 മണിക്ക് സിംസ് ഗൂഡ്വിൻ ഹാളിൽ വച്ച് നടന്നു. സിംസിൻറെ നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ജൂലൈ 4 നു തുടങ്ങിയ സമ്മർ ക്യാമ്പിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തതായി സംഘടകർ അറിയിച്ചു.
അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ തയാറാക്കിയ കളിമുറ്റം സമ്മർ ക്യാമ്പ്, കുട്ടികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെയിൽ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും വോളന്റീർസിന്റേയും കലാ പരിപാടികൾ അരങ്ങേറി. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളുടെ സമ്മാന വിതരണവും ഗ്രാൻഡ് ഫിനാലെയിൽ നടന്നു.
സിംസ് കോർ ഗ്രൂപ്പ് വൈസ് ചെയര്മാൻ പോളി വിതയത്തിൽ, കളിമുറ്റം കോർഡിനേറ്റസ് ആയ ജസ്റ്റിൻ ഡേവിസ്, ലിജി ജോൺസൻ എന്നിവർ ആശംസകളും കൺവീനർ ജിജോ ജോർജ് നന്ദിയും പറഞ്ഞു.