കൊച്ചി: സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം വാഹനങ്ങൾ സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.മോട്ടോർ വാഹന വകുപ്പിന്റെ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. ബസുകൾ പിടിച്ചെടുത്തതോടെ വിദ്യാർത്ഥികളും നിരാശരായി.
Trending
- തെരഞ്ഞെടുപ്പ് പോരില്‍ മുന്‍ ബഹ്റൈന്‍ പ്രവാസിയും
- വയനാട് ഫണ്ടിനെതിരെ ആരോപണം: ഡി.ജി.പിക്ക് പരാതി നല്കി കോണ്‍ഗ്രസ്
- ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിക്കു നേരെ ഇറാന്റെ ഡ്രോണാക്രമണം
- പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
- വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും
- ഇസ ടൗണ്‍ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു
- ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം: ബാപ്കോ സംഭരണശാലയില്‍ തീപിടിത്തം
- ‘വീ ഗോട്ട് ഹിം’: ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്



