കണ്ണൂർ: എസ്എന്‍സി ലാവ്ലിന് കേസ് നീതിപൂര്‍വകമായി നടന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചു. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.