തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ചയാൾ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. മ്യൂസിയം നന്ദൻകോട് റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂർ സ്വദേശിയായ അതുലും സഹോദരിയും റോഡരികിൽ എൻഫീൽഡ് ബുള്ളറ്റ് നിർത്തിയിട്ട് സമീപത്തെ കടയിൽനിന്ന് സാധനം വാങ്ങുന്നതിനിടെയാണ് കെ എൽ 19 ബി 9702 നമ്പർ കാർ അമിതവേഗത്തിലെത്തി ബുള്ളറ്റ് ഇടിച്ചിട്ടത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കാറും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഇരുചക്രവാഹന ഉടമയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
Trending
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു