
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. ഗലാലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ബഹ്റൈൻ ചെസ് ഫെഡറേഷൻ ബോർഡ് മെമ്പർ മുസ്തഫ സലാഹ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ , പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ , കൺവീനർ മനോജ് പോൾ എന്നിവർ സംസാരിച്ചു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫിഡെ രജിസ്ട്രേഷൻ ആയിട്ടുള്ള കളിക്കാരാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.



