ദില്ലി: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംപി ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായതായാണ് സൂചന. അശോക് ഗെഹ്ലോട്ട് മത്സരിച്ചാൽ തരൂർ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം, രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ജമ്മു കശ്മീർ, യുപി കോണ്‍ഗ്രസ്സ് ഘടകങ്ങളും പ്രമേയം പാസാക്കി. നേരത്തെ രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത് ഘടകങ്ങൾ രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകില്ലെന്ന് സൂചന നൽകുമ്പോഴും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണ്. രാഹുൽ പ്രസിഡന്റായില്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ല. മറ്റാരെയും സ്വീകരിക്കാൻ പ്രവർത്തകർ തയ്യാറാവണമെന്നില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു, വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ ഈ ആവശ്യവുമായി മുന്നോട്ട് വരുമെന്നും പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഗാന്ധി കുടുംബം ആവർത്തിച്ചതോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സമ്മർദ്ദത്തിലാണ്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും ഗെഹ്ലോട്ട് സമ്മതം മൂളിയില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയാനും മറ്റ് പദവികൾ ഏറ്റെടുക്കാനും ഗെഹ്ലോട്ടിന് താൽപ്പര്യമില്ലെന്നാണ് വിവരം. ശശി തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഗാന്ധി കുടുംബത്തിൽ മറ്റൊരു മുറവിളി കൂടി ഉയരുകയാണ്.
Trending
- ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 516 ഡ്രോണുകളും തകര്‍ത്തു
- നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടു വര്‍ഷം തടവ്
- ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
- ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള സര്‍വീസുകള്‍ കുറച്ചു
- ‘കെ സുധാകരന് മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
- ‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്, ശബ്ദസന്ദേശം പുറത്ത്
- ‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ

