മനാമ: ബഹ്റൈൻ സീറോ മലബാർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റ്, രണ്ടു തവണ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച ബിജു ജോസഫ് പവിഴ ദ്വീപിനോടു വിടപറയുന്നു. സീറോ മലബാർ സൊസൈറ്റിയുടെ കരുത്തായി അരങ്ങിലും അണിയറയിലും എന്നും ഊർജ്ജസ്വലനായി നിലകൊണ്ട ബിജു ജോസഫിന് സീറോമലബാർ സോസൈറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി.
സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡൻറ് ഷാജൻ സെബാസ്റ്യാനും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു ബിജു ജോസഫിന് കൈമാറി. സീറോ മലബാർ സൊസൈറ്റിയുടെ മുൻ ഭാരവാഹികളും സീനിയർ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സീറോ മലബാർ സൊസൈറ്റിക്കും ബഹ്റൈനിലെ സാമൂഹിക കല സാംസ്കാരിക മേഖലയ്ക്കും ബിജു നൽകിയ സംഭാവനകളെ നന്ദിപൂർവം അനുസ്മരിച്ചു.