തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യത. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നതിന് പിന്നാലെയാണ് ആശുപത്രി മാറ്റാൻ തയ്യാറെടുക്കുന്നത്. കസ്റ്റംസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആശുപത്രി മാറ്റം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ശിവശങ്കറിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. രക്തസമ്മർദം സാധാരണ നിലയിലായി. ഇസിജിയിൽ നേരിയ വ്യത്യാനമുണ്ട്. നടുവേദനയ്ക്ക് ന്യൂറോ വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.