ബഹ്റൈനിലെ സ്വകാര്യ സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയത് വിദ്യാഭ്യാസ മന്ത്രാലയം.
അറബിക്, ഇസ്ലാമിക വിദ്യാഭ്യാസം, ബഹ്റൈനിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, പൗരത്വത്തിനുള്ള വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് സ്വകാര്യ സ്കൂളുകൾക്ക് വിതരണം ചെയ്തത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ നൽകാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.
വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്യുമ്പോൾ COVID-19 നെ നേരിടുന്നതിനുള്ള നിർബന്ധിത മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.