ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫീസർ ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്ഥനായിരുന്ന സുനിൽ ജോസ് അവറാനെ
തൃശൂർ റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തു. 2018 ഓക്ടോബര്‍ മൂന്ന് മുതല്‍ 2020 നവംമ്പർ 16 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുനിൽ ജോസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ബാങ്കില്‍ പണയത്തിൽ സൂക്ഷിച്ചിരുന്ന 76 പാക്കറ്റിലുള്ള സ്വര്‍ണ്ണ ഉരുപ്പടികള്‍ വീണ്ടും പണയം വച്ച് മൂന്നര കോടി രൂപയാണ് തിരിമറി നടത്തിയത്. ബാങ്കില്‍ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്.അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസാണ് കേസ് രജിസ്ട്രറ്റര്‍ ചെയ്തിരുന്നതെങ്കില്ലും വലിയ തുകയുടെ തിരിമറിയായതിനാല്‍ കേസ് ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു.
Trending
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍