മനാമ: സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് മൗലിദ് സദസ്സ് പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മൗലിദിന് ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ നേതൃത്വം നൽകി. തിരുനബി (സ്വ) സ്നേഹം,സമത്വം, സഹിഷ്ണുത എന്ന ശീർശകത്തിൽ നടന്നപ്രമേയ പ്രഭാഷണം സമസ്ത ജിദാലി കോഡിനേറ്റർ ശംസുദ്ദീൻ ഫൈസി നിർവഹിച്ചു.
സമസ്ത കേന്ദ്ര സെക്രട്ടറിമാരായ എസ് എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, ഉമ്മുൽ ഹസം കോഡിനേറ്റർ, ബഷീർ ദാരിമി, ശറഫുദ്ദീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ ഹസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ, കുട്ടൂസ മുണ്ടേരി, റസാക്ക് മുഴിക്കൽ, ഗഫൂർ കൈപ്പമംഗലം, മുസ്തഫ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സമസ്ത കേന്ദ്ര നേതാക്കൾ, ഏരിയ നേതാക്കൾ, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ, വളണ്ടിയര്‍ വിഭാഗം തുടങ്ങിയവർ പങ്കെടുത്തു.