പത്തനംതിട്ട : മണ്ഡലപൂജ-മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷന് എടുത്തവരായിരിക്കണം .
അപേക്ഷസമര്പ്പിക്കുന്നവര്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍
30.09.2021 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ചീഫ് എഞ്ചീനിയര്‍,തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്,നന്തന്‍കോട്,തിരുവനന്തപുരം–695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,എന്നിവയുടെ ഒര്‍ജിനലും മറ്റു
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം.വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.travancoredevaswomboard.org
Trending
- വഴി ചോദിക്കാനെന്ന വ്യാജേനയെത്തി സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
- ‘പിണറായി ന്യൂനപക്ഷങ്ങളുടെ തന്ത ചമയണ്ട’: കെ എം ഷാജി
- പാലക്കാട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
- ആറ്റിങ്ങലിന്റെ പുരോഗതി; മോദിയുടെ ഗ്യാരന്റി; വികസനരേഖ പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ അധിക്ഷേപം: തെരഞ്ഞെടുപ്പ് കമ്മീഷനിൽ നാഷണൽ ലീഗിന്റെ പരാതി
- ലോക്സഭ തെരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം
- കളമശേരി സ്ഫോടനം: ഡൊമനിക് മാർട്ടിൻ കേസിലെ ഏക പ്രതി; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
- അൽമിനാർ എഫ് സി 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു