കൊച്ചി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സ്പീക്കർ സ്വീകരിച്ചത്. മോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുകയാണ്.
ഇതിനെതിരെ എൽ.ഡി.എഫ് ഉൾപ്പെടെ രാജ്യത്തെ എല്ലാ പാർട്ടികളും ഒന്നിച്ച് രംഗത്തുവരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണമെന്നും ചെന്നിത്തല പറഞ്ഞു.