തൃശൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര നിർമ്മാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശ്ശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാളികൾ തിയേറ്ററുകളിൽ ആഘോഷമാക്കി മാറ്റിയ തത്തമ്മേ പൂച്ച പൂച്ച, വെപ്രാളം, ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ, ശോഭരാജ് , അമൃതം ഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങൾ പി കെ ആർ പിള്ള നിർമ്മിച്ചു. ബിസിനസ്സിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്. സംസ്കാരം നാളെ വൈകിട്ട്.
Trending
- വനിതാ സംവരണം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
- അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും പുതുക്കിയ കരാറിൽ ഒപ്പുവെച്ചു
- ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിച്ച് ടൂറിസം അതോറിറ്റി
- എൽ.എം.ആർ.എ വിവിധ ഗവർണറേറ്റുകളിൽ അഞ്ച് പരിശോധനാ കാമ്പെയ്നുകനുകൾ നടത്തി
- ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി
- ടൂറിസം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും
- പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്കി ഒമാന്‍ ഭരണാധികാരി
- ബസുടമയെ മർദിച്ച സംഭവം; CITU നേതാവ് അജയൻ ബസുടമയോടും കോടതിയോടുംമാപ്പ് അപേക്ഷിച്ചു