കൊല്ലം : കേരളത്തിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ക്രൂഡ് ഓയിലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആഴക്കടലിൽ വീണ്ടും ഇന്ധനം കണ്ടെത്താൻ ഒരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് കൊല്ലം ആഴക്കടലിൽ നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനത്തിന്റെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പര്യവേക്ഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ അസംസ്കൃത എണ്ണയുടെ സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേക്ഷണം ഉടൻ ആരംഭിക്കും. 18 ബ്ലോക്കുകളിലെ ഒന്നിൽ വൈകാതെ ഖനനം നടത്തുമെന്നാണ് വിവരം. മൂന്ന് ഘട്ടങ്ങളിലായാണ് പര്യവേഷണം നടത്തുക.പര്യവേഷണ സമയത്ത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കും. അടുത്ത വർഷം പകുതിയോടെ ഖനനം ആരംഭിക്കാനാണ് സാധ്യത. കടലിന്റെ നടുവിൽ ഇരുമ്പ് ഉപയോഗിച്ച് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാണ് ഖനനം നടത്തുക. ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
