മനാമ: സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
കളിമുറ്റം എന്ന പേര് നൽകിയ സമ്മർ ക്യാമ്പ് ഏകദേശം രണ്ടു മാസക്കാലം നീണ്ടുനിൽക്കും.കുട്ടികളെ വ്യക്തിപരമായി ഉന്നതിയിലേക്ക് വാർത്തെടുക്കുകയാണ് കളിമുറ്റം സമ്മർ ക്യാമ്പിന്റെ ലക്ഷ്യം. അതോടൊപ്പം ആരും ഒന്നാമനാവാതെ എല്ലാവരും ഒന്നാകാനുള്ള ഒരു പരിശീലനം കൂടിയാണ് കളിമുറ്റം സമ്മർ ക്യാമ്പ്.
സീറോ മലബാർ സൊസൈറ്റിയുടെ നിയുക്ത പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സീറോ മലബാർ സൊസൈറ്റി കുടുംബാംഗങ്ങളെ കൊണ്ട് നിബിഡമായ ,സദസ്സിൽ കളിമുറ്റം കോർഡിനേറ്റർ ജിജോ ജോർജ് സ്വാഗതവും, ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസിഡണ്ട് ബിജു ജോസഫ് കോർ ഗ്രൂപ്പ് ചെയർമാൻ ചാൾസ് ആലുക്ക കളിമുറ്റം കൺവീനർ ലിജി ജോൺസൺ എന്നിവരും സംസാരിച്ചു. സിജോ ആൻറണി നന്ദിയും പറഞ്ഞു. സമ്മർ ക്യാംപ് പ്രോഗ്രാം അഡ്വൈസർ ഷെൻസി മാർട്ടിൻ കളിമുറ്റം പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ചോദ്യോത്തര വേള മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുവാനുള്ള വേദിയായി.
സീറോമലബാർ സൊസൈറ്റി ഭാരവാഹികളും, മുൻ ഭാരവാഹികളും, സമ്മർ ക്യാംപ് അധ്യാപകരും, വോളന്റിയേർസും നേതൃത്വം നൽകി.
കളിമുറ്റം സമ്മർ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ജസ്റ്റിൻ ഡേവിസ് – 33779225, ജിജോ ജോർജ്ജ് – 38453711, മോൻസി മാത്യു – 38111305 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.