ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടും, രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഹർജി സമർപ്പിച്ചു. അർജുനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Trending
- വിവാഹ വാഗ്ദാനം നൽകിയും ഗൾഫിൽ ബിസിനസ് നടത്താമെന്ന് പറഞ്ഞും പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ
- തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും
- ഇടപ്പാളയം ബുക്ക് ഫൈൻഡർ 2026′ വിജയകരമായി പൂർത്തിയായി
- വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ടെന്ന് സുരേഷ് ഗോപി
- മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി
- കിറ്റ് വിവാദത്തിൽ ദേവൻ; ‘വിശ്രമിക്കാൻ വന്നതാണ് ഈ വീട്ടിൽ, ചായ കുടിക്കവേ ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കി, നാടകത്തിന് കാരണം പരാജയഭീതി’
- നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 466 ഡ്രോണുകളും തകര്‍ത്തു

