തിരുവനന്തപുരം: സ്നേഹയാത്ര എന്ന പേരിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കളും അണികളും സന്ദർശിച്ച് വിശ്വാസികൾക്ക് ആശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ പെരുന്നാൾ ദിനത്തിൽ മുസ്ളീം വീടുകളെ സന്ദർശിക്കാനൊരുങ്ങുകയാണ് ബിജെപി. പാർട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പിയാണ് ഈ വിവരം അറിയിച്ചത്. വിഷുവിന് ബിജെപി പ്രവർത്തകർ എല്ലാവർക്കുമൊപ്പം ആഘോഷിക്കണമെന്നും മറ്റുള്ളവരെ വീട്ടിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ഇന്ത്യക്കാർ ഒന്നാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സാക്ഷാത്കരിക്കാൻ ബിജെപി പ്രവർത്തകർ പ്രയത്നിക്കുകയാണെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി. ഈസ്റ്ററിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിലെത്തി വിശ്വാസികൾക്ക് ആശംസ നേർന്നിരുന്നു. ഉയിർപ്പ് ദിനത്തിലും വിശുദ്ധവാരത്തിലും പ്രധാനമന്ത്രിയുടെ ആശംസയറിയിച്ച എട്ട് ലക്ഷം കാർഡുകളാണ് പ്രവർത്തകർ വിതരണം ചെയ്തത്. നേതാക്കൾ ഈസ്റ്ററിന് സഭാദ്ധ്യക്ഷന്മാരെ സന്ദർശിച്ചപ്പോൾ പാർട്ടി പ്രവർത്തകർ പള്ളികളിലേക്കും വിശ്വാസികളുടെ വീട്ടിലേക്കും സ്നേഹയാത്ര നടത്തുകയായിരുന്നു. ഇതേ തരത്തിലാകും പെരുനാൾ ദിനത്തിൽ ഗൃഹസന്ദർശനവും ആശംസകൾ നേരുന്നതുമായ പരിപാടി നടക്കുക.
Trending
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
