കോയമ്പത്തൂർ : നിപ വൈറസ് സ്ഥിരീകരിച്ചു കോയമ്പത്തൂർ സ്വദേശിയായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത് .രോഗം പടരാതിരിക്കാൻ എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടർ ജി .എസ് .സമീറൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ് നാട്ടിലും പരിശോധന കർശനമാക്കിയിരിന്നു .