മനാമ: വർണ്ണങ്ങളുടെ ഉത്സവമായ ഹോളീ ബഹറിനിൽ നവഭാരത് ന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമാക്കി ആഘോഷിച്ചു. ബഹറിനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇന്ത്യക്കാരായ പ്രവാസികളെ ദേശ, ഭാക്ഷ, സംസ്ക്കാരം, വേഷം, ഭക്ഷണം, എന്നിവയ്ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഭാരതീയ സംസ്കാരം ആചരിക്കുകയും ചെയ്യുന്ന നവഭാരത് , ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ ബഹറിനിൽ ആചരിക്കാറുണ്ട്. കേരള , തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, സെൻറൽ എന്നിങ്ങനെ അഞ്ച് യൂണിറ്റായി ബഹറിനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്.
മനാമ ഡൽമൺ ഹോട്ടലിൽ വച്ച് നടന്ന ഹോളി ആഘോഷത്തിൽ ചീഫ് ഗസ്റ്റായി SBI ബേങ്കിന്റെ ബഹറിൻ സി ഇ ഒ അമിത്ത്, എസ്.ബി.ഐ ഓപ്പറ ഷൻ വൈസ് പ്രസിണ്ടൻറ് വിജയ് സോണി, എയർ ഇന്ത്യ ബഹറിൻ ഓപ്പറേഷൻ ഹെഡ് രാജേന്ദ്ര മൽഹോത്ര, മെഗാ മാർട്ട് ജനറൽ മാനേജർ അനിൽ നവാനി, നവഭാരത് ഏക്ടിങ്ങ് പ്രസിഡന്റ് അമർജിത്ത് സിങ്ങ്, രക്ഷാധികാരി പ്രദീപ് എന്നിവർ പങ്കെടുത്തു.
കോഡിനേറ്റർ നിരജൻ, എൻടർ ടൈം സിക്രട്ടറി ആശാ പ്രദീപ്, സിക്രട്ടറി റിതു, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.